* ഗവര്‍ണറുടെ വോട്ട് ജവഹര്‍നഗര്‍ സ്‌കൂളില്‍
* ഗവര്‍ണര്‍ക്കുള്ള വോട്ടര്‍ സ്‌ലിപ്പ് ജില്ലാ കളക്ടര്‍ കൈമാറി
തിരുവനന്തപുരം: ജില്ലയിലെ സമ്മതിദായകര്‍ക്കുള്ള വോട്ടര്‍ സ്‌ലിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവത്തിന് നല്‍കി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍വഹിച്ചു. ആദ്യമായാണ് ഒരു കേരള ഗവര്‍ണര്‍ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്നത്.
ഗവര്‍ണര്‍ക്കും ഭാര്യ സരസ്വതി സദാശിവത്തിനുമുള്ള വോട്ടര്‍ സ്‌ലിപ്പുകളാണ് രാജ് ഭവനിലെത്തി ജില്ലാ കളക്ടര്‍ കൈമാറിയത്. രാജ്ഭവന്‍ സ്ഥിതിചെയ്യുന്ന വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലാണ് ഗവര്‍ണര്‍ക്ക് വോട്ടുള്ളത്. ബൂത്ത് 68 ല്‍ 1267 ാമത്തെ ക്രമനമ്പരായാണ് അ്‌ദ്ദേഹത്തിന്റെ പേരുള്ളത്. ജവഹര്‍നഗര്‍ എല്‍.പി.എസ് ആന്റ് നഴ്‌സറി സ്‌കൂളിലാണ് അദ്ദേഹം വോട്ടുചെയ്യാനെത്തുക. മാതൃകാ പോളിംഗ് ബൂത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ സമ്മതിദായകര്‍ക്കുള്ള സ്‌ലിപ്പ് ഈമാസം 11നുള്ളില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് വീടുകളില്‍ സ്‌ലിപ്പ് എത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വോട്ടര്‍ സ്‌ലിപ്പ് ബൂത്തിനുമുന്നില്‍ വിതരണം ചെയ്യുന്ന രീതി ഇത്തവണ ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസേനയുള്‍പ്പെടെ സുരക്ഷയ്ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ക്കും കുടുംബത്തിനും വോട്ടര്‍സ്‌ലിപ്പ് കൈമാറുന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഷീബാ ജോര്‍ജ്, രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post