ഇസ്താംബൂള്‍: വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മുപ്പത്തിയാറു പേര് മരിച്ചു. 147 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയാണ് ആക്രമണം ഉണ്ടായത്.
സ്ഫോടകവസ്തുക്കളുമായി വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിലെത്തിയ ചാവേറുകള്‍ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് ചാവേര്‍ സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് സൂചന.
Discussion about this post