ഇരിങ്ങാലക്കുട: ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷ് കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ അഞ്ച് പ്രതികള്‍ക്ക് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇവര്‍ അഞ്ചുപേരും സിപിഎം പ്രവര്‍ത്തകരാണ്. ഒന്നാം പ്രതി ഷാന്റോ, രണ്ടാം പ്രതി ജിത്തു, മൂന്നാം പ്രതി ഡെന്നീസ്, നാലാം പ്രതി ശിവദാസ്, ഏഴാം പ്രതി രാജന്‍ എന്നിവര്‍ക്കാണ് ശിക്ഷ. കേസിലെ 13 പ്രതികളെ കോടതി വെറുതെ വിട്ടു.
തൃശൂര്‍ വാസുപുരത്ത് കാട്ടൂര്‍ വീട്ടില്‍ അഭിലാഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.












