തിരുവനന്തപുരം : പുല്ലുവിളയില്‍ അടുത്തു കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തെരുവുനായ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍, പ്രദേശത്തെ തെരുവ് നായശല്യത്തിന് അടിയന്തിരമായി ദീര്‍ഘകാല പരിഹാരം പ്രദാനം ചെയ്യുന്നതിന് പ്രാദേശിക അധികൃതരും, കേരളത്തിലെ മൃഗസംരക്ഷണ സംഘടനകളായ പി.എഫ്.എ. തിരുവനന്തപുരവും സ്ട്രീറ്റ്‌ഡോഗ്‌വാച്ചും കൈകോര്‍ക്കുന്നു.
സംഘടനകള്‍ എല്ലാ നായ്ക്കളെയും പേവിഷബാധയ്‌ക്കെതിരെ കുത്തിവയ്ക്കുന്നതിനും, നായ്ക്കളുടെ കടിതടയുന്നതിനുള്ള ബോധവത്ക്കരണത്തിനുമൊപ്പം തന്നെ പഞ്ചായത്തിലെ നായ്ക്കള്‍ക്കായിമൃഗ ജനന നിയന്ത്രണം അഥവാ അനിമല്‍ ബര്‍ത്ത്കണ്‍ട്രോള്‍ (എ.ബി.സി.) ഉടനെ ആരംഭിക്കുന്നതാണ്. സംസ്ഥാനത്തുടനീളം മൃഗ ജനന നിയന്ത്രണം നടപ്പാക്കുമെന്നുള്ള മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രസ്താവനയെയും എന്‍.ജി.ഒ.കള്‍ സ്വാഗതംചെയ്തു.
“നായ്ക്കളുടെകടിയും പേവിഷബാധയും കുറയ്ക്കുന്നതിനും തടയുന്നതിനുമുള്ള ഒരേയൊരു നിയമപരവും ശാസ്ത്രീയവുമായമാര്‍ഗ്ഗം തെരുവു നായ്ക്കള്‍ക്ക് പ്രതിരോധകുത്തിവയ്പ് നല്കുകയും വന്ധീകരിക്കുകയും ചെയ്യുക എന്നതാണ്. വന്‍തോതിലുള്ള എ.ബി.സി. പരിപാടിയ്ക്ക് പര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങള്‍ പ്രദാനം ചെയ്യണം. മുഖ്യമന്ത്രിയും പ്രാദേശിക അധികൃതരും ഇത് നടപ്പിലാക്കുന്നതിനായി ഇത്തരത്തിലുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെധികം സന്തോഷമുണ്ട്”എഫ്.ഐ.എ.പി.ഒ. ഡയറക്ടര്‍ ശ്രീ. അര്‍പണ്‍ ശര്‍മ്മ പറഞ്ഞു.
തെരുവ് നായ്ക്കളുടെഎണ്ണം വര്‍ദ്ധിക്കുന്നതിനുള്ള കാരണം മോശമായ മാനില്യ നിര്‍മ്മാര്‍ജ്ജനവും മാലിന്യംകുന്നുകൂടുന്നതുമാണ് – നായ്ക്കള്‍ ആക്രമണോത്സുകരായിമാറുന്നതിന്റെ പ്രധാന കാരണമായി നായ്ക്കളുടെ കടിയേറ്റ്മരിച്ച സ്ത്രീയുടെ മകന്‍ ചൂണ്ടിക്കാട്ടിയത് ഇതാണ്. മാലിന്യം നിക്ഷേപം തടയുന്നതിനായി ഒരു വിജിലന്‍സ് ഗ്രൂപ്പിന് രൂപം നല്കിപ്രദേശത്തെ പൗരന്മാരും ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നിരിക്കയാണ്.
ഇതുകൂടാതെ, വിനോദസഞ്ചാരവകുപ്പും പുല്ലുവിളയില്‍ എ.ബി.സി.യ്ക്കായി ഒരു പ്രോജക്ടിന് അനുമതി നല്കിയിട്ടുണ്ട്. ഈ നടപടികള്‍, എ.ബി.സി. ഉടനടി ആരംഭിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് അനിമല്‍വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്കിയ ഏറ്റവും പുതിയ നിര്‍ദേശത്തിനും ഇക്കാര്യത്തില്‍ വാഗ്ദാനം ചെയ്തിട്ടുള്ള പിന്തുണയ്ക്കും അനുസൃതമായുള്ളതാണ്.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍സ് (എഫ്.ഐ.എ.പി.ഒ.)ഉമായി ബന്ധപ്പെട്ട പ്രാദേശിക മൃഗക്ഷേമസംഘടനകള്‍ ഈ വിഷയത്തിന് നേതൃത്വം നല്കുകയും, നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ കുറയ്ക്കുന്ന വിധത്തില്‍ കേരളത്തിന്റെ മറ്റ് നഗരങ്ങളില്‍ അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ വിജയകരമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു.
Discussion about this post