തിരുവനന്തപുരം: വാണിജ്യനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒക്ടോബര്‍ ഒന്‍പത്, 10, 11 തീയതികളില്‍ പൂര്‍ണ്ണമായും തടസ്സപ്പെടും. സെര്‍വര്‍ നവീകരിച്ച് ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.
ഓണ്‍ലൈന്‍ അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ്, സ്റ്റാറ്റിയൂട്ടറി ഫോം ഡൗണ്‍ലോഡിംഗ്, റിട്ടേണ്‍ ഫയലിംഗ് തുടങ്ങിയ സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകില്ല.അക്ഷയ കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട സേവനവും ലഭിക്കില്ല. അന്തര്‍സംസ്ഥാന ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് മാന്വല്‍ ഡിക്ലറേഷന്‍ നല്‍കി ഈ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റ് കടന്ന് പോകാം. അഡ്വാന്‍സ് ടാക്‌സ് ഈ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റുകളില്‍ നേരിട്ട് പണമായിട്ട് അടച്ചാല്‍ മതിയാകും.സേവന തടസ്സങ്ങള്‍ മൂലം ഉണ്ടാകുന്ന അസൗകര്യങ്ങളില്‍ വ്യാപാരികള്‍ പരമാവധി സഹകരിക്കണമെന്ന് വാണിജ്യ നികുതി കമ്മീഷണര്‍ ഡോ.രാജന്‍ ഖോബ്രാഗഡെ അഭ്യര്‍ത്ഥിച്ചു.
Discussion about this post