പന്തളം: പന്തളം ഇടത്താവളത്തിന്റെ വികസനത്തിനായി രാജകുടുംബവുമായി ആലോചിച്ച് ദേവസ്വം ബോര്‍ഡ് ബൃഹദ് പദ്ധതി നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പന്തളം ദേവസ്വം ഹാളില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
പന്തളം കൊട്ടാരത്തെ ദേവസ്വം ബോര്‍ഡ് ബഹുമാനത്തോടെയാണ് കാണുന്നത്. കൊട്ടാരവുമായി ആലോചിച്ചു മാത്രമേ പന്തളം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളു. പന്തളം ഇടത്താവളം കേന്ദ്രീകരിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അഞ്ച് കോടിയുടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ശുചിമുറി സംവിധാനവും വിശ്രമ കേന്ദ്രവും നിര്‍മിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
Discussion about this post