
സന്നിധാനം: ഈ വര്‍ഷം മുതല്‍ മാളികപ്പുറത്തമ്മയെ എഴുന്നള്ളിക്കുന്നത് ജീവതയിലാണ്. ആനയെ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ദേവസ്വംബോര്‍ഡ് മാളികപ്പുറത്തമ്മയെ എഴുന്നള്ളിക്കുന്നതിനായി ജീവത ഒരുക്കിയത്. രണ്ടുപേര്‍ ചുമലിലേറ്റുന്ന പല്ലക്ക് പോലുള്ളുള്ള ജീവത മധ്യകേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നുണ്ട്. പുതിയ ജീവതയും കണ്ണാടിബിംബവും ദേവസ്വംബോര്‍ഡ് മെമ്പര്‍ അജയ്തറയിലിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയായി മാളികപ്പുറം ക്ഷേത്രത്തില്‍ എത്തിച്ചു. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി പുതുമന മനുനമ്പൂതിരി എന്നിവര്‍ ജീവത ഏറ്റുവാങ്ങി. പുണ്യശുദ്ധിക്രിയ നടത്തി കണ്ണാടിബിംബം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. പൂജാകര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി താഴമണ്‍മഠം കണ്ഠരര് രാജീവരര് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രമേല്‍ശാന്തി പുതുമന മനുനമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു.
Discussion about this post