Monday, August 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

റേഷന്‍ വിതരണത്തില്‍ പ്രതിസന്ധിയില്ല: മന്ത്രി പി. തിലോത്തമന്‍

by Punnyabhumi Desk
Dec 15, 2016, 04:26 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍വിതരണം മുടങ്ങിയെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. നവംബര്‍ മാസത്തിലെ റേഷന്‍ വാങ്ങാന്‍ സാധിക്കാതെ പോയവര്‍ക്ക് അത് വാങ്ങുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഡിസംബറില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട റേഷന്‍വിഹിതം എല്ലാ കടകളിലും എത്തിയിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

നവംബറില്‍ വിതരണം ചെയ്യേണ്ട ധാന്യത്തിന്റെ മുഴുവന്‍ വിലയും സംസ്ഥാന സര്‍ക്കാര്‍ നവംബര്‍ ആദ്യ ദിവസങ്ങളില്‍ തന്നെ കേന്ദ്ര സര്‍ക്കാരില്‍ ഒടുക്കിയിരുന്നു. എന്നാല്‍ എഫ്.സി.ഐ ഡിപ്പോകളിലെ ചുമട്ടുതൊഴിലാളികളുടെ സമരംമൂലം റേഷന്‍ കടകളില്‍ യഥാസമയം ധാന്യങ്ങള്‍ എത്തുന്നതിന് താമസം നേരിട്ടിരുന്നു. തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് 90 ശതമാനത്തോളം ധാന്യവിഹിതവും റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് അര്‍ഹതപ്പട്ട റേഷന്‍ വിഹിതം വിതരണം ചെയ്യാതെ തിരിമറി നടത്തുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുവാന്‍ ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1967 ലും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനു മുമ്പാകെയും പരാതി സമര്‍പ്പിക്കാം. റേഷന്‍ വിതരണം സംബന്ധിച്ച വിവരങ്ങള്‍ വിതരണത്തിന്റെ അവസാന തീയതി മുതല്‍ ഏഴ് ദിവസത്തിനകം അതത് റേഷന്‍ കടകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗുണഭോക്താക്കള്‍ക്ക് കാണത്തക്കവിധം റേഷന്‍ കടയുടമസ്ഥന്‍ പ്രസിദ്ധപ്പെടുത്തണം. ഇതു സംബന്ധിച്ച കാര്‍ഡുടമകളുടെ പരാതി ശരിയെന്നു കണ്ടാല്‍ റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കും. സാങ്കേതിക കാരണങ്ങളാല്‍ മുന്‍ഗണന, മുന്‍ഗണനേതരം എന്നീ രണ്ടൂതരം പട്ടികയിലും ഉള്‍പ്പെടാതെ പോയ നിലവിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നിഷേധിക്കപ്പെടുകയില്ല. അവര്‍ക്ക് താത്കാലികമായി റേഷന്‍ വിതരണം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അരിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയില്‍ നിന്നും ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീം പ്രകാരം അരി വാങ്ങി സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന കാര്യം ആലോചിച്ചുവരുന്നതായി മന്ത്രി പറഞ്ഞു.

ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി അന്റണി, സിവില്‍ സപ്‌ളൈസ് ഡയറക്ടര്‍ വി. രതീശന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies