കൊച്ചി: എറണാകുളം പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ചു. പരോള്‍ അടക്കമുള്ളവയ്ക്ക് ജയാനന്ദന് അര്‍ഹനല്ലെന്നും കോടതി വ്യക്തമാക്കി.
2006 ഒക്ടോബര്‍ രണ്ടിന് രാത്രിയാണ് ദേവകി എന്ന ബേബിയെ ജയാനന്ദന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ദേവകിയുടെ ഇടതുകൈ മുറിച്ചെടുക്കുകയും ഭര്‍ത്താവ് ദാമോദരനെ ആക്രമിക്കുകയും ചെയ്തിരുന്നു.
7 കൊലക്കേസുകളിലും 14 കവര്‍ച്ചാ കേസുകളിലും പ്രതിയാണ് ജയാനന്ദന്. മാള ഇരട്ട കൊലക്കേസിലും ജയാനന്ദന് വധശിക്ഷ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് ഹൈക്കോടതി ജീവപര്യന്തമായി ചുരുക്കിയിരുന്നു.
Discussion about this post