
ശബരിമല: തിരുവാഭരണവിഭൂഷിതനായ അയ്യപ്പന്റെ തിരുസന്നിധിയില്‍ പടിപൂജ നടന്നു. പടിപൂജ കണ്ടു തൊഴാന്‍ സന്നിധാനത്ത് ആയിരക്കണക്കിന് ഭക്തരെത്തി. പതിനെട്ടാംപടിയില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തിലും മേല്‍ശാന്തി ടി. എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലുമാണ് ചടങ്ങുകള്‍ നടന്നത്. പതിനെട്ടാം പടിക്ക് താഴെ പട്ട് വിരിച്ച് നിലവിളക്കുകളും ഒരുക്കങ്ങളും വച്ച് പുഷ്പാലങ്കാരത്തോടെയാണ് പടിപൂജ നടത്തിയത്. ഓരോ പടിയുടെയും ദേവതാസങ്കല്‍പ്പം ചൊല്ലിയാണ് പടിപൂജ. തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളും പടികയറി ശ്രീകോവിലിലെത്തി അയ്യപ്പന് പായസം നിവേദിച്ചതോടെയാണ് പടിപൂജ പൂര്‍ത്തിയായത്. 19 വരെ പടിപൂജ നടക്കും. ശബരിമലയിലെ വന്‍ തിരക്കു കാരണം നിറുത്തി വച്ചിരുന്ന പടിപൂജയാണ് 15ന് പുനരാരംഭിച്ചത്.












