തിരുവനന്തപുരം: പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ VARAM (വരം) സോഫ്റ്റ്‌വെയര്‍ മുഖേന എല്ലാ വകുപ്പുകളും ഫെബ്രുവരി മുതല്‍ നിര്‍ബന്ധമായും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
വകുപ്പിലെ തസ്തികകളുടെ വിവരങ്ങള്‍ (കേഡര്‍) തസ്തികകളുടെ എണ്ണം സബ് ഓഫീസുകളുടെ നിയമനാധികാരികളുടെ വിവരങ്ങള്‍ എന്നിവ അടിയന്തരമായി സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണം. ജനുവരി 17 മുതല്‍ 20 വരെ ജനുവരി മാസത്തെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. ഫെബ്രുവരി മുതല്‍ ഓരോ മാസത്തിലും ഉണ്ടാകുന്ന ഒഴിവുകളുടെ വിവരങ്ങള്‍ തൊട്ടടുത്ത ദിവസം പത്താം തീയതിക്കു മുമ്പായി ഇവേക്കന്‍സി സോഫ്റ്റ്‌വെയറില്‍ (വരം) രേഖപ്പെടുത്തണം. പത്തിന് ശേഷം ഈ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയില്ല.
വേക്കന്‍സി റിപ്പോര്‍ട്ടിംഗ് സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി മേലധികാരി അംഗീകരിച്ചതിന്റെ പകര്‍പ്പ് മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ അതതു മാസം 20 നു മുമ്പ് തപാല്‍ മാര്‍ഗ്ഗവും ഇമെയില്‍ ([email protected]) മുഖാന്തിരവും സര്‍ക്കാരില്‍ ലഭ്യമാക്കണം. സോഫ്റ്റ്‌വെയറില്‍ നിന്നെടുത്ത പകര്‍പ്പ് മാത്രമേ സ്വീകരിക്കുകയുള്ളു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
Discussion about this post