Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അക്കാദമിക് രംഗം അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തും

by Punnyabhumi Desk
Jan 25, 2017, 06:37 pm IST
in കേരളം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക് തലം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യാപകവിദ്യാഭ്യാസം ഏകദിന ശാക്തീകരണ ശില്പശാല പൂജപ്പുര എസ്.സി.ഇ.ആര്‍.ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള ഘടനയില്‍ കാലാനുസൃതമായ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയുടെ ഭൗതിക സാഹചര്യങ്ങള്‍ മാറേണ്ടതുണ്ട്. ഇതിനായി മാസ്റ്റര്‍പ്‌ളാന്‍ അടക്കം തയ്യാറായി വരികയാണ്. കലാ,കായിക രംഗങ്ങളില്‍ മാന്വല്‍ പരിഷ്‌കരണം നടത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തും. അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍നിന്ന് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്ക് എങ്ങനെ മാറാമെന്ന് ചര്‍ച്ച ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

പരമ്പരാഗത അധ്യാപക പരിശീലനമൂശ വിട്ട്, ഭാവനാപരമായി പരിശീലന പരിപാടികളെ കാണണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. വിഷയം പഠിപ്പിക്കല്‍ മാത്രമല്ല എല്ലാത്തിനെയും തുറന്ന മനസ്സോടെ കാണാന്‍ അധ്യാപകരെ പ്രേരിപ്പിക്കുകകൂടിയാണ് പരിശീലനത്തിന്റെ ലക്ഷ്യം. പുതിയ സങ്കേതങ്ങള്‍ ഉപയോഗിക്കാനുള്ള ആഭിമുഖ്യവും താത്പര്യവും അധ്യാപകര്‍ക്ക് ഉണ്ടാകണം. വിദ്യാഭ്യാസം ഐടി അധിഷ്ഠിതമായപ്പോള്‍ ആവേശകരമായ ഒരുപാട് മാറ്റങ്ങള്‍ അധ്യാപകരിലും വിദ്യാര്‍ഥികളിലും ഉണ്ടായതായും മന്ത്രി പറഞ്ഞു.

എ.പ്രദീപ് കുമാര്‍ എ.എല്‍.എ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ.ഉഷ ടൈറ്റസ്, എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.രാജന്‍ ഗുരുക്കള്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ്, കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജയകൃഷ്ണന്‍, സര്‍വശിക്ഷാ അഭിയാന്‍ ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍, ഐടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വിദഗ്ധരും ക്ഷണിക്കപ്പെട്ട സംഘടനാ പ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും ശില്പശാലയില്‍ പങ്കെടുത്തു.

ഗണിതശാസ്ത്രത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നിരന്തര പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന എസ്.സി.ഇ.ആര്‍.ടിയുടെ ന്യൂമാറ്റ്‌സ് പദ്ധതിയുടെ സഹായത്തോടെ ദേശീയ ഗണിതശാസ്ത്ര ഒളിമ്പ്യാഡിന് അര്‍ഹത നേടിയ അലന്‍ ജോസഫ്, നിരഞ്ജന, ഗോപിക എന്നീ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ മന്ത്രി ഡോ.തോമസ് ഐസക് ഉപഹാരങ്ങള്‍ നല്‍കി.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies