Saturday, May 30, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

by Punnyabhumi Desk
Jan 26, 2017, 12:52 pm IST
in കേരളം

തിരുവനന്തപുരം: ആശുപത്രികളുടെ എല്ലാതലങ്ങളിലുമുള്ള വികസനം ഉറപ്പാക്കുകയും രോഗീസൗഹൃദമാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചികിത്‌സാരേഖകള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് കേന്ദ്രീകൃത ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ‘ഇഹെല്‍ത്ത്’ (ജീവന്‍രേഖാ) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ഗവ. ജില്ലാ മോഡല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഹെല്‍ത്ത് പദ്ധതിയിലുടെ ചികിത്‌സാ കേന്ദ്രങ്ങളെയാകെ പരസ്പരം ബന്ധിപ്പിക്കാനാവുന്നതാണ് പ്രത്യേകത. പോരായ്മകള്‍ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ആരോഗ്യരംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ‘ആര്‍ദ്രം’ മിഷനോടെ കേരളത്തില്‍ ആരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാകും. എല്ലാതലങ്ങളിലും രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകും. കുടുംബത്തിന്റെ ആരോഗ്യനില കൃത്യമായി മനസിലാക്കുന്ന നിലയിലേക്ക് ക്രമേണ നാം മാറുകയാണ്. സര്‍ക്കാര്‍ ജനപങ്കാളിത്തത്തോടെയും സുമനസുകളുടെ സഹായത്തോടെയും പദ്ധതികള്‍ നടപ്പാക്കും. നിര്‍മാര്‍ജനം ചെയ്‌തെന്ന് കരുതിയ രോഗങ്ങള്‍ തിരിച്ചുവരുന്നതും ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുന്നതും ഗൗരവമായി കാണുന്നുണ്ട്. സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ദേശീയവും അന്തര്‍ദേശീയവുമായ വൈദഗ്ധ്യം സ്വീകരിക്കാന്‍ തുറന്ന മനസുണ്ടാകും. ആരോഗ്യരംഗത്തെ ഒട്ടേറെ നേട്ടങ്ങള്‍ക്ക് കേരളം വേദിയായത് സാമൂഹ്യമാറ്റങ്ങളുടെയും കുതിച്ചുചാട്ടങ്ങളുടെയും കൂടി പ്രതിഫലനമാണ്. കേരള മാതൃകയെന്ന് ആദ്യം വിളിച്ചതുതന്നെ ലോകാരോഗ്യസംഘടനയാണ്. ജനകീയാസൂത്രണത്തോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആശുപത്രികള്‍ കൈമാറി നല്‍കിയതോടെ കൂടുതല്‍ ശ്രദ്ധയും സൗകര്യവര്‍ധനയും കൈവന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്ഘാടനചടങ്ങില്‍ ശാന്തകുമാരിക്ക് പദ്ധതി വഴി ഇഹെല്‍ത്ത് റിപ്പോര്‍ട്ടും ചടങ്ങില്‍ മുഖ്യമന്ത്രി നല്‍കി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിവരശേഖരണത്തിനുള്ള ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നേഴ്‌സായ വിജി ലാന്‍സി, കുറ്റിച്ചല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ. സേവ്യര്‍ എന്നിവര്‍ക്കും മുഖ്യമന്ത്രി കൈമാറി. ആരോഗ്യരംഗത്തെ വിപ്ലവകരമായ തുടക്കമാണ് ഇഹെല്‍ത്ത് പദ്ധതിയെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പദ്ധതി വഴി ചികില്‍സയും തുടര്‍ചികില്‍സയും പ്രതിരോധനടപടികളും എളുപ്പമാകും. ആശുപത്രികള്‍ കൂടുതല്‍ രോഗീ സൗഹൃദമാക്കാന്‍ ഒ.പി ബ്‌ളോക്കുകള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. അനില്‍കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വേണുഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സ്വാഗതവും ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി ചികിത്‌സാ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘ഇഹെല്‍ത്ത്’. വീടുവീടാന്തരം ശേഖരിക്കുന്ന വിവരങ്ങളും ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്‌സ തേടിയെത്തുന്നവരുടെ വിവരങ്ങളും ഡിജിറ്റല്‍ രീതിയില്‍ ശേഖരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ശേഖരിക്കുന്ന സാമൂഹ്യ ആരോഗ്യവിവരങ്ങള്‍ വ്യക്തികളുടെ ആധാര്‍, വോട്ടര്‍ ഐ.ഡി തുടങ്ങിയ ഒരു വ്യതിരിക്ത നമ്പര്‍ മുഖേന ബന്ധിപ്പിച്ച് ഓരോരുത്തരുടേയും വിവരങ്ങളുടെ സമഗ്രത ഉറപ്പാക്കും. ഓരോ പൗരന്‍േറയും ചികില്‍സാ രേഖകള്‍ കേന്ദ്രീകൃത ഡേറ്റാബേസില്‍ ലഭ്യമാക്കുക വഴി സര്‍ക്കാര്‍ അലോപ്പതി ആരോഗ്യ ചികിത്‌സാ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ തുടര്‍ചികിത്‌സ ഉറപ്പാക്കാനാവും.

ShareTweetSend

Related News

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies