Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

റോഡ് സുരക്ഷ : പരിശീലനം നല്‍കാന്‍ 15 കോടി അനുവദിച്ചു

by Punnyabhumi Desk
Feb 15, 2017, 05:43 pm IST
in കേരളം

* തീയറ്ററുകളില്‍ റോഡ് സുരക്ഷ പരസ്യങ്ങള്‍ നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെടും

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷ സംബന്ധിച്ച് പരിശീലനം നല്‍കാന്‍ 15 കോടി രൂപ അനുവദിക്കാന്‍ കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ 32ാമത് യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ തീയറ്ററുകളിലും ഷോ തുടങ്ങുന്നതിന് മുമ്പ് റോഡ് സുരക്ഷ സംബന്ധിച്ച പരസ്യങ്ങള്‍ നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനമായി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

പോലീസ് വകുപ്പില്‍ പുതുതായി പത്ത് ഹൈവേ പട്രോള്‍ റൂട്ട് തുടങ്ങുന്നതിന് പത്ത് ഹൈവേ പട്രോള്‍ വാഹനങ്ങളും റോഡ് സുരക്ഷാ ഉപകരണങ്ങളും വാങ്ങാന്‍ 25 കോടി രൂപയും മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 6.72 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ ഇരുപത് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ട്രാഫിക് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കും. ഇതിനായി 88 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് ടൗണിന്റെ വിവിധ ഭാഗങ്ങളിലും പുജപ്പുരയിലും സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 56.70 ലക്ഷം രൂപ അനുവദിച്ചു.

വയനാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് സമീപത്തെ റോഡുകളിലും മഞ്ചേരി ടൗണിലെ റോഡുകളിലും തെര്‍മോ പ്ലാസ്റ്റിക് കൊണ്ട് മാര്‍ക്ക് ചെയ്യുന്നതിന് 7.11 ലക്ഷവും, ചാവക്കാട് തളിക്കുളം പത്താംകല്ല് വളവിലും, കൊല്ലം കൃഷ്ണപുരം പുതിയകാവ് റോഡിലും, തിരുവനന്തപുരം കരമനപ്രാവച്ചമ്പലം റോഡിലും അപകടങ്ങള്‍ കുറയ്ക്കുന്നതിനായി റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ 102.40 ലക്ഷം രൂപയും അനുവദിച്ചു. ആകാശവാണി വഴി റോഡ് സുരക്ഷാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ 34.26 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies