ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ നാലു പ്രതികളെ നടി തിരിച്ചറിഞ്ഞു. കേസില്‍ ആദ്യം പിടിയിലായ മാര്ട്ടിന്, സലീം, പ്രദീപ്, മണികണ്ഠന് എന്നിവരെയാണ് നടി തിരിച്ചറിഞ്ഞത്. കോടതിയിലെ രംഗങ്ങളെ തുടര്‍ന്ന് ദൃശ്യങ്ങളും ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രചരിച്ചതിനാല്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നില്ല.
ജയിലിനുള്ളില്‍ സജ്ജീകരിച്ച പ്രത്യേക മുറിയില്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. നടി പ്രതികളെ തിരിച്ചറിഞ്ഞത് കേസില്‍ നിര്‍ണായകമാകും.
Discussion about this post