Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അരി, പഞ്ചസാര ന്യായവിലയ്ക്ക് സപ്‌ളൈകോ വഴി ലഭ്യമാക്കും

by Punnyabhumi Desk
Feb 27, 2017, 05:35 pm IST
in കേരളം

കൊച്ചി: സംസ്ഥാനത്തുടനീളം വിവിധയിനം അരിയും, പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് സപ്‌ളൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ആവശ്യമുളളയിടങ്ങളില്‍ പ്രത്യേകമായി അരിക്കടകള്‍ തുടങ്ങാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ വേണ്ടത്ര മണ്‍സൂണ്‍ ലഭിക്കാത്തത് മൂലമുണ്ടായ വരള്‍ച്ച നെല്ല് ഉല്പാദനത്തെ ദോഷകരമായി ബാധിച്ചു. അതിനാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുളള ജയ അരിക്ക് വിലവര്‍ദ്ധന ഉണ്ടായിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാരുള്ള കുറുവ അരി എല്ലായിടത്തും ലഭ്യമാക്കി. കുറുവ അരി കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.

സപ്‌ളൈകോ ടെണ്ടര്‍ മുഖേന ലഭിക്കുന്ന പച്ചരി തികയാതെ വരുമ്പോള്‍ എഫ്‌സിഐയില്‍ നിന്നും വരുത്തിച്ചു നല്കുന്നുണ്ട്. കിലോയ്ക്ക് 23 രൂപ നിരക്കിലാണ് ഇത് ലഭ്യമാക്കുന്നത്. ആന്ധ്ര ജയ അരിക്ക് പകരമായി ലഭ്യമാക്കിയ ജയയുടെ ഗുജറാത്ത്, കര്‍ണാടക. ജാര്‍ഖണ്ഡ് ഇനങ്ങളോട് മദ്ധ്യതെക്കന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല. ഇതും ജയ ആന്ധ്രയുടെ വില വര്‍ദ്ധനവിനും ലഭ്യതക്കുറവിനും ഇടയാക്കുന്നുണ്ട്. എങ്കിലും ജയ, മട്ട അരിക്കായി ജനുവരി മാസം മുതല്‍ ഇതുവരെ നാലു ടെണ്ടറുകള്‍ നടത്തുകയും രാജ്യം ഒട്ടാകെയുളള ഉത്പാദന സംസ്ഥാനങ്ങളില്‍ പരസ്യം നല്കുകയും ചെയ്തു. 5.6 ലക്ഷം ക്വിന്റല്‍ ജയ അരിയും 5.4 ലക്ഷം ക്വിന്റല്‍ മട്ട അരിയും വാങ്ങി. ഗുജറാത്ത്, ജാര്‍ഖണ്ഡ് ഇനം ജയയും എഫ്‌സിഐയില്‍ നിന്നും ലഭിക്കുന്ന പുഴുക്കലരിയും, കുറുവ അരിയും ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാക്കി, ജയ അരിയുടെയും മട്ട അരിയുടെയും കുറവ് നികത്തുന്നുണ്ടെന്നും സപ്‌ളൈകോ സിഎംഡി അറിയിച്ചു.

പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ കുട്ടനാടന്‍ മട്ട അരി കിലോഗ്രാമിന് 33 രൂപ നിരക്കില്‍ വില്പനയ്ക്ക് ലഭ്യമാക്കുന്നുണ്ട്. സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയുന്നതിനും, ലഭ്യത ഉറപ്പു വരുത്തുന്നതിനും എല്ലാ നടപടികളും കേരള സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ സ്വീകരിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ കടുത്ത വരള്‍ച്ച കാരണം കരിമ്പ് കൃഷിയിലുണ്ടായ വിളനഷ്ടം മൂലം പഞ്ചസാരവില രാജ്യത്തുടനീളം വര്‍ദ്ധിച്ചിട്ടുണ്ട്. എങ്കിലും സപ്‌ളൈകോ 40 രൂപയ്ക്ക് മുകളില്‍ വില നല്കി വാങ്ങുന്ന പഞ്ചസാര, കിലോയ്ക്ക് 22 രൂപ നിരക്കില്‍ സബ്‌സിഡിയോടുകൂടി വിതരണം ചെയ്യുന്നു. ഏകദേശം 40000 ക്വിന്റല്‍ പഞ്ചസാര കിലോയ്ക്ക് ഓരോ മാസവും വന്‍തുക നഷ്ടം സഹിച്ച് വിതരണം ചെയ്യുന്നുണ്ട്. സപ്‌ളൈകോ സബ്‌സിഡി നിരക്കില്‍ നല്കി വരുന്ന നിത്യോപയോഗ സാധനങ്ങളായ ചെറുപയര്‍, കടല, വന്‍പയര്‍, മുളക്, മല്ലി, ഉഴുന്ന്, തുവരപ്പരിപ്പ്, തുടങ്ങിയവയ്ക്ക് എല്ലാം പൊതുവിപണിയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഗണ്യമായ വിലക്കുറവുണ്ടെന്നും സപ്‌ളൈകോ സിഎംഡി പറഞ്ഞു. ഇവയെല്ലാം സപ്‌ളൈകോയുടെ വിപണനകേന്ദ്രങ്ങളില്‍ പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആവശ്യമായ സ്‌റ്റോക്ക് ലഭ്യമാണ്.

സപ്‌ളൈകോയില്‍ ലഭ്യമായ അരി, സബ്‌സിഡി നിരക്ക്, അഞ്ച് കിലോയ്ക്ക് മുകളില്‍ വാങ്ങുന്നതിനുതിനുള്ള നിരക്ക് എന്ന ക്രമത്തില്‍: പച്ചരി 23, 26.50; പുഴുക്കലരി 25,26.50; മട്ട 24, 34.50; ജയ (ആന്ധ്ര) 25, 37; ജയ (ആന്ധ്ര ഒഴികെ) 25, 33; കുറുവ25, 33; പഞ്ചസാര 22, 40.50; കുട്ടനാടന്‍ മട്ട അരി33 (അഞ്ച് കിലോയ്ക്ക് മുകളില്‍)

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies