Monday, August 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലഹരി ഉപയോഗത്തില്‍ കേരളം രണ്ടാമത്

by Punnyabhumi Desk
Mar 29, 2017, 06:48 pm IST
in കേരളം

കോഴിക്കോട്: രാജ്യത്ത് ലഹരി ഉപഭോഗത്തില്‍ കേരളം രണ്ടാം സ്ഥാനത്തെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. വ്യാജവാറ്റുള്‍പ്പെടെയുള്ള 22,000 കേസുകളാണ് കഴിഞ്ഞ എട്ടുമാസത്തിനകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തെന്നും ലഹരിഉപയോഗത്തിനെതിരെ 3700 കേസുകളും 280ടണ്‍ പാന്‍ മസാലയും സംസ്ഥാനത്ത് നിന്ന് ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ലഹരി വര്‍ജ്ജനമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിമുക്തി മിഷന്റെ ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കള്‍ക്കിടയില്‍ എയിഡ്‌സ് പോലുള്ള രോഗങ്ങള്‍ വ്യാപിക്കുന്നത് ലഹരി ഉപയോഗത്തിലൂടെയാണ്. സംസ്ഥാനത്ത് ഓരോ വര്‍ഷവും രണ്ടരലക്ഷം ആളുകളാണ് വായില്‍ ക്യാന്‍സര്‍ വന്ന് ചികിത്സ തേടുന്നത്. പോലീസിനും എക്‌സൈസിനും ലഹരി ഉപയോഗം കുറയ്ക്കാനേ കഴിയൂവെന്നും അതു പൂര്‍ണമായും നിര്‍ത്തണമെങ്കില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വിചാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 8 മുതല്‍ 18 വരെ പ്രായത്തിലുള്ള 70 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന അവസ്ഥയാണ് ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബങ്ങള്‍ തകര്‍ക്കുന്ന ലഹരി ഉപഭോഗം സമൂഹത്തെ വഴിതെറ്റിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. മദ്യം നിരോധിച്ചതുകൊണ്ട് കാര്യമില്ല. അത്തരം സാഹചര്യങ്ങളില്‍ അനധികൃത മദ്യശാലകള്‍ രൂപപ്പെടും. അതുകൊണ്ട് ബോധവത്ക്കരണത്തിലൂടെ മാത്രമേ ഇന്നത്തെ സമൂഹത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും കുടുംബശ്രീകളില്‍ നിന്നുമായി ആയിരങ്ങള്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies