Saturday, October 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

by Punnyabhumi Desk
Jun 21, 2017, 05:41 pm IST
in കേരളം

തിരുവനന്തപുരം: വലിയ വീടുകള്‍ പണിയാനും ആവശ്യത്തിലേറെ ഭക്ഷണത്തിനും പണം ചെലവഴിക്കുന്ന മലയാളികള്‍ സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ സമാപന ചടങ്ങ് കൈരളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറുന്നതിനുളള പിന്തുണ സര്‍ക്കാര്‍ നല്‍കും. നല്ല സംഗീതം ആസ്വദിക്കാനും സിനിമകള്‍ കാണാനും പണം ചെലവഴിക്കണം. കേരളത്തിലെ സാംസ്‌കാരിക സൗകര്യങ്ങള്‍ ഇതിനായി മെച്ചപ്പെടണം. എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക രംഗത്ത് നടപ്പാക്കാന്‍ കഴിയുന്ന നൂതന ആശയങ്ങള്‍ എഴുതി അയച്ചു നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിവിധ മേഖലയിലുളള കലാകാരന്‍മാര്‍ക്ക് പ്രതിമാസം സര്‍ക്കാര്‍ നിശ്ചിത തുക നല്‍കുന്നത് പരിഗണിയ്ക്കാം. ഇവര്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുവാക്കള്‍ക്കിടയിലുമെത്തി കലയെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊളളണം. ചലച്ചിത്ര അക്കാദമി നിശ്ചയിക്കുന്ന ഡോക്യുമെന്ററികള്‍ക്ക് സബ്‌സിഡി നല്‍കുന്നതും പരിഗണിക്കും. മികച്ച ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും പാക്കേജ് അക്കാദമി തയ്യാറാക്കി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം. മേളകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഓണ്‍ലൈന്‍ മേള നടത്തുന്നത് അക്കാദമി പരിഗണിക്കണം. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഫിലിം ഫെസ്റ്റിവല്‍ സമുച്ചയം യാഥാര്‍ത്ഥ്യമാക്കും. ഇത്തരം മേളകളെ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധത്തിലും പിന്തുണയ്ക്കും. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച ഈ കാലത്ത് ഭരണകൂടങ്ങള്‍ ചിത്രങ്ങള്‍ നിരോധിച്ചാലും ജനങ്ങളിലേക്ക് അവ എത്തും. ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവര്‍ നിസഹായരാണെന്ന് വരുത്തിതീര്‍ക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. മികച്ച ചിത്രങ്ങള്‍ വീണ്ടുമൊരുക്കി ഇത്തരം പ്രതിരോധങ്ങളെ നേരിടണമെന്ന് മന്ത്രി പറഞ്ഞു.

വിവിധ വിഭാഗങ്ങളിലെ ഡോക്യുമെന്ററികള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കുമുളള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചലച്ചിത്രകാരന്‍ കെ.പി. കുമാരന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു , ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ഫിക്ഷന്‍ ജ്യൂറി ചെയര്‍ പേഴ്‌സണ്‍ റിതു സരിന്‍, ലോംങ്ങ് ഡോക്യുമെന്ററി ജൂറി ചെയര്‍മാന്‍ ആന്‍ഡ്രൂ വെയില്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies