Tuesday, May 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കള്ളപ്പണം: സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ സിബിഐ ഒരുങ്ങുന്നു

by Punnyabhumi Desk
Jul 2, 2017, 03:56 pm IST
in കേരളം

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് സിബിഐ. ഇതിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലെ 50ലേറെ ബാങ്കുകളുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി.

നോട്ട് നിരോധന കാലയളവില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് കൊല്ലം ജില്ലയില്‍ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ നടപടിയെടുത്തതിന് തൊട്ട് പിന്നാലെയാണ് സിബിഐയുടെ പുതിയ നീക്കം. വടക്കന്‍ ജില്ലയിലെ 50ലേറെ സഹകരണ ബാങ്കുകളില്‍ വ്യാപക ക്രമക്കേട് നടന്നതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

കണ്ണൂര്‍, കാസര്‍ഗോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ഇവയിലൂടെ കോടികളാണ് വെളുപ്പിച്ചെടുത്തതെന്ന് തെളിയിക്കുന്ന രേഖകള്‍ സിബിഐയുടെ പക്കലുണ്ട്. പല നിക്ഷേപകരും അറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴിയായിരുന്നു തിരിമറി. ഇവ കൂടാതെ സംസ്ഥാനത്തൊട്ടാകെ 170 ബാങ്കുകള്‍ കൂടി സിബിഐ നിരീക്ഷണത്തിലാണ്.

സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളാണ് പ്രധാനമായും പ്രതിപ്പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സിഎംപി നേതൃത്വത്തിലുള്ള ഒരു ബാങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാനാണ് സിബിഐ നീക്കം. ബാങ്ക് ഉദ്യോഗസ്ഥരെയും അധികൃതരെയും ചോദ്യം ചെയ്യുന്നതിനൊപ്പം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്കും സിബിഐ നീങ്ങിയേക്കും.

അതേസമയം നോട്ട് നിരോധന കാലയളവില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരെ തടഞ്ഞ മാതൃകയില്‍ പ്രതിഷേധം ഉണ്ടായേക്കുമെന്ന കണക്ക് കൂട്ടലില്‍ മുന്‍കരുതല്‍ നടപടികളും സിബിഐ സ്വീകരിച്ചിട്ടുണ്ട്.

ShareTweetSend

Related News

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies