കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തീരുമാനം എടുക്കാന്‍ പന്ത്രണ്ടാം മണിക്കൂര്‍ വരെ കാത്തിരുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഓര്‍ഡിനന്‍സില്‍ ചെറിയ തിരുത്തലുകള്‍ മാത്രമാണ് വേണ്ടിയിരുന്നത്. തിരുത്തലുകള്‍ക്ക് ഏറെ കാലതമസമെടുത്തു എന്നും കോടതി പരാമര്‍ശിച്ചു. വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കല്‍ ഫീസുകള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നു. എംബിബിഎസ് സീറ്റില്‍ ഫീസ് 50,000 രൂപ കുറച്ചു. ഇതോടെ ജനറല്‍ സീറ്റില്‍ ഫീസ് അഞ്ച് ലക്ഷം രൂപയായി. എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായും നിശ്ചയിച്ചിരുന്നു.
Discussion about this post