തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാനകാര്യാലയത്തിനു നേരെയുണ്ടായ അക്രമം തടയാന്‍ ശ്രമിച്ച പൊലീസുകാരന് ഐ.ജി മനോജ് എബ്രഹാം 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രത്യുഞ്ജയനാണ് പാരിതോഷികം ലഭിക്കുക.
മനോജ് എബ്രഹാം പ്രത്യുഞ്ജയനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അക്രമം നോക്കിനിന്ന സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ ഇന്നലത്തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ബൈക്കിലെത്തിയ അക്രമി സംഘത്തെ തടയാതെ ഇവര്‍ ഒഴിഞ്ഞുമാറുന്നത് സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.












