തിരുവനന്തപുരം: ജി.എസ്.ടി വന്നതോടെ നികുതി ചോര്‍ച്ച ഗണ്യമായി കുറയുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. എന്നാല്‍ ഉത്പന്നങ്ങളുടെ വില കുറയാത്തതു കാരണം ജി.എസ്.ടി യുടെ മെച്ചം ഉപഭോക്താവിന് കാര്യമായി ലഭിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലൊഴിച്ച് മറ്റൊരിടത്തും ജനങ്ങള്‍ പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജി.എസ്.ടി അവബോധം നല്‍കുന്നതിന് വാണിജ്യ നികുതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ബാച്ച് ഉത്പന്നങ്ങള്‍ വിപണിയിലെത്തുമ്പോള്‍ വില കുറയുമെന്നാണ് ഉത്പാദകര്‍ ഇപ്പോള്‍ പറയുന്നത്. സഹകരണ സംഘങ്ങളെയും കുടുംബശ്രീ ഉത്പാദന യൂണിറ്റുകളെയും ജി. എസ്. ടി പ്രതികൂലമായി ബാധിക്കും. നേരത്തെ ഇവര്‍ക്ക് വാറ്റില്‍ നല്‍കിയിരുന്ന ഇളവ് ഇനിയുണ്ടാവില്ല. എല്ലാ യൂണിറ്റുകളും രജിസ്ട്രേഷനെടുക്കുകയും ബില്‍ കൃത്യമായി സൂക്ഷിക്കുകയും വേണം. ഇത്തരം യൂണിറ്റുകള്‍ക്ക് ജി.എസ്.ടി യിലൂടെ സംഭവിക്കുന്ന നഷ്ടം പരിഹരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും. വിവിധ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാര്‍ക്ക് ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കുമെങ്കിലും ചില സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നല്‍കേണ്ടി വരും. ഇത് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
വാണിജ്യ നികുതി കമ്മീഷണര്‍ ഡോ. രാജന് ഖോബ്രഗഡെ, ജോയിന്റ് കമ്മീഷണര്‍ ഡി. ബാലമുരളി, സെന്‍ട്രല്‍ ടാക്സസ് ജോയിന്റ് കമ്മീഷണര്‍ സെന്തില്‍, വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post