കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. നിഷാമിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹര്‍ജി പരിഗണിച്ച് കോടതി മാനസികാരോഗ്യ പ്രശ്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തിയ മെഡിക്കല്‍ ബോര്‍ഡ് സംഘം ഇയാള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും മാനസികരോഗിയാണെന്ന വാദം തെറ്റാണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മെഡിക്കല്‍ ബോര്‍ഡിന്റെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനിടെ റിപ്പോര്‍ട്ട് കോടതി വിളിച്ചുവരുത്തിയെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത മാധ്യമങ്ങളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് വിളിച്ചുവരുത്തിയിട്ടില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രദ്ധീകരിച്ച നടപടി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post