കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. മാനേജര്‍ അപ്പുണ്ണി ഹാജരായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ.
അഡ്വ.ബി.രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനാവുമെന്ന് ഉറപ്പില്ലെന്നും ദിലീപ് തന്റെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കും. മുഖ്യ തെളിവായ ദൃശ്യങ്ങല്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയും അദ്ദേഹത്തിന്റെ ജൂനിയര്‍ രാജു ജോസഫും പോലീസിനു മൊഴി നല്‍കിയിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നേരത്തെ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയത്. പ്രതി പ്രബലനാണെന്നും ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്റെ വാദംകൂടി പരിഗണിച്ചായിരുന്നു ദിലീപിന്റെ ജാമ്യം നിഷേധിച്ചത്.
അതേസമയം അങ്കമാലി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു. ഇതോടെയാണ് പുതിയ അഭിഭാഷകനുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
Discussion about this post