Thursday, October 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജലസാക്ഷരത നടപ്പാക്കാന്‍ നിയമസഭാസാമാജികര്‍ മുന്‍കൈയെടുക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Aug 23, 2017, 05:15 pm IST
in കേരളം

തിരുവനന്തപുരം: ഓരോ പ്രദേശത്തെയും വരള്‍ച്ചയില്‍ നിന്നും രക്ഷിക്കാനും വെളളത്തിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്ന ജലസാക്ഷരത ജനങ്ങളില്‍ എത്തിക്കാനും നിയമസഭാ സാമാജികര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തന്മൂലമുണ്ടാകുന്ന ആഘാതങ്ങളും അവ നേരിടാനുളള മാര്‍ഗങ്ങളും സംബന്ധിച്ച് കാലാവസ്ഥാ പഠനകേന്ദ്രം നിയമസഭാ സാമാജികര്‍ക്കായി നിയമസഭയില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനം നേരിട്ടത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുളള കാലവര്‍ഷത്തില്‍ 21% കുറവാണുണ്ടായത്. സെപ്റ്റംബര്‍ മുതല്‍ പെയ്യേണ്ട തുലാവര്‍ഷവും കൂടുതല്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജലത്തിന്റെ ശരിയായ ഉപയോഗം നാം ശീലിക്കണം. ഉപയോഗിച്ച വെളളം കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുനരുപയോഗിക്കാന്‍ ശീലിക്കണം. ലഭിക്കുന്ന മഴവെളളം മുഴുവന്‍ സംഭരിക്കാന്‍ സംവിധാനം ഉണ്ടാവണം. ഭൂഗര്‍ഭ ജലനില താഴ്ന്നുകൊണ്ടിരിക്കുകയാണ്. മഴവെളളം കിണറുകളിലേക്ക് ഇറക്കിവിട്ട് റീചാര്‍ജിംഗ് നടത്തിയാല്‍ പ്രദേശം മുഴുവന്‍ ജല സമ്പന്നമാക്കാം. ഹരിതകേരള മിഷന്‍ കുളങ്ങളും തോടുകളും വൃത്തിയാക്കുന്ന പദ്ധതി നാടെങ്ങും തുടങ്ങിയിട്ടുണ്ട്. അതും ഈ ഘട്ടത്തില്‍ ഊര്‍ജ്ജിതമാക്കി നീരുറവകള്‍ സംരക്ഷിക്കണം. ക്വാറികളെ മാലിന്യകേന്ദ്രമാക്കാന്‍ അനുവദിക്കാതെ ക്വാറികളിലെ വെളളം ഉപയോഗ യോഗ്യമാക്കണം. വയലുകള്‍ പോലുളള ജലസംഭരണികള്‍ അതേ രീതിയില്‍ നിലനിര്‍ത്താനും നാട് അഭിമുഖീകരിക്കാന്‍ പോകുന്ന ദുരന്തത്തെ നേരിടാനും നിയമസഭാ സാമാജികര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകം ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നിയമസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ സി.ഡി പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ജലം എന്ന വിഭവത്തെ ഏറ്റവും അനിവാര്യമായ ഒരു മൂലധനമായി കാണുന്ന മനോഭാവം കേരളീയര്‍ക്ക് ഉണ്ടാവണമെന്ന് അധ്യക്ഷത വഹിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies