Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പരിഷ്‌കരിച്ച പരാതി പരിഹാര സംവിധാനത്തിന് തുടക്കമായി

by Punnyabhumi Desk
Sep 15, 2017, 05:40 pm IST
in കേരളം

* പൊതുമരാമത്ത് മന്ത്രി നേരിട്ട് പരാതികള്‍ കേട്ടു,

* 18004257771 ല്‍ പരാതികള്‍ പറയാം

തിരുവനന്തപുരം: റോഡുകളെപ്പറ്റിയുള്ള പൊതുജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദേശങ്ങളും നേരിട്ട് കേട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വകുപ്പിലെ പരിഷ്‌കരിച്ച പരാതി പരിഹാര സംവിധാനം ഉദ്ഘാടനം ചെയ്തു. മഞ്ചേരി മണ്ഡലത്തിലെ ആമയൂരിലെ വെള്ളക്കെട്ട് സംബന്ധിച്ച പരാതി പറഞ്ഞ അബ്ദുള്ളയുടെ ഫോണ്‍കോളാണ് മന്ത്രി ആദ്യം കേട്ട് വിശദാംശങ്ങള്‍ ശേഖരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. തുടര്‍ന്ന്, ഒരുമണിക്കൂറിലേറെ അദ്ദേഹം വിവിധ ജില്ലകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിച്ചു. കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ വെള്ളയമ്പലത്തെ ഓഫീസിലാണ് എല്ലാ പ്രവൃത്തിദിനങ്ങളിലും 18004257771 എന്ന നമ്പരിലൂടെ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നത്. ഇതിനായി രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെ രണ്ടു ഷിഫ്റ്റുകളിലായി ജീവനക്കാരുണ്ടാകും.

ജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും നേരിട്ട് കേള്‍ക്കാന്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകിട്ട് മൂന്നര മുതല്‍ നാലര വരെ പൊതുമരാമത്ത് മന്ത്രി തന്നെ കോളുകള്‍ സ്്വീകരിക്കാന്‍ ഈ ഓഫീസിലുണ്ടാകും. ആരും പരാതി പറയാതെ തന്നെ കാര്യങ്ങള്‍ കൃത്യമായി നടക്കാനുള്ള വ്യവസ്ഥ സൃഷ്ടിക്കുന്ന സമീപനവുമായാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് പരാതി പരിഹാര സെല്‍ ഉദ്ഘാടനം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ലഭ്യമായ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാകാതെ കാര്യങ്ങള്‍ കൃത്യമായി നടത്താനാണ് ശ്രമം. മഴ മാറിയാല്‍ റോഡുകളുടെ അറ്റകുറ്റപ്പണി സംസ്ഥാനമാകെ നടത്തും. മഴക്കാലത്ത് റോഡ് പണിഞ്ഞാല്‍ അത് തകരുമെന്നതിനാലാണ് അക്കാലത്തുള്ള അറ്റകുറ്റപ്പണികള്‍ കുറയുന്നത്. അറ്റകുറ്റപണിക്ക് 300 കോടി രൂപ 140 മണ്ഡലങ്ങളിലുമായി അനുവദിച്ചിട്ടുണ്ട്.

പറഞ്ഞ സമയത്തേക്കാള്‍ നേരത്തെയാണ് പല നിര്‍മാണങ്ങളും ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്. ഏനാത്ത് പാലം ഉള്‍പ്പെടെ ഉദാഹരണമാണ്. 200ല്‍പരം പാലങ്ങളും റോഡുകളും ഒരു വര്‍ഷത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്തു. നിലവില്‍ വകുപ്പില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശക്തിപ്പെടുത്തും. തുണ്ടുകടലാസില്‍ പരാതി വന്നാലും റിപ്പോര്‍ട്ട് തേടി നിഷ്പക്ഷമായി പരിഹാരമുണ്ടാക്കാറുണ്ട്. കെ.എസ്.ടി.പിയുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താനായിട്ടുണ്ട്. കെ.എസ്.ടി.പി പ്രതിനിധികള്‍ വന്ന് സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരമ്പരാഗതമായി കേരളത്തില്‍ അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. വകുപ്പിന്റെ മൊത്തത്തിലുള്ള രീതികളില്‍ കൂടി മാറ്റമുണ്ടാക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. ആരു തെറ്റുപറഞ്ഞാലും കേള്‍ക്കാതെ ശരി മാത്രം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, കെ.ആര്‍.എഫ്.ബി പ്രോജക്ട് ഡയറക്ടര്‍ വി.വി. ബിനു, കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍ ഡാര്‍ലിന്‍ സി. ഡിക്രൂസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies