തിരുവനന്തപുരം: സംവിധായകന് ഐ.വി.ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ അദ്ദേഹം അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത പകര്‍ന്ന സംവിധായകനായിരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തന്റേതായ ശൈലിയില്‍ നൂറ്റിയന്‍പതിലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള പുരസ്കാരം ലഭിച്ച ‘ആരൂഢം’ പോലുളള സിനിമകളിലൂടെ ജനമനസുകളില്‍ അദ്ദേഹം ഇടം നേടി. ജെ.സി.ഡാനിയല്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സംവിധാന കലയ്ക്കായി ജീവിതം സമര്‍പ്പിച്ച ഐ.വി. ശശി മലയാളപ്പെരുമയെ ദേശാതീതമായി ഉയര്‍ത്തി. വേര്‍പാടില്‍ കുടുംബാഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post