പാലക്കാട്: ലഹരി ഉപയോഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരളം ഒന്നാമതാണെന്ന് എക്‌സൈസ്‌തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പതിനഞ്ചാമത് സംസ്ഥാന എക്‌സൈസ് കലാകായികമേള വിക്ടോറിയ കോളെജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ കേസുകളുടെ എണ്ണം ഇരുനൂറു ശതമാനം വര്‍ധിച്ചത് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനാലാണ്. മദ്യനിരോധനമല്ല വര്‍ജ്ജനമാണ് സര്‍ക്കാര്‍ നയം. ഇതിനായി വലിയ ബോധവത്ക്കരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ലഹരി ഉപയോഗം കുറയ്ക്കാനായി ‘വിമുക്തി’ പദ്ധതി നടപ്പിലാക്കി വരികയാണ്. എക്‌സൈസ് വകുപ്പിനെ കൂടുതല്‍ ജനകീയമാക്കാനും ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും ജനമൈത്രി എക്‌സൈസ് പദ്ധതി വ്യാപിപ്പിക്കും. എക്‌സൈസ് സേനക്ക് പുതിയ മുഖം നല്കാിനാണ് സര്ക്കാര്‍ ശ്രമിക്കുന്നത്. ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാണ് എക്‌സൈസ് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഇതിന്‍റെ ഭാഗമായി റെയ്ഞ്ച് ഓഫീസ് മുതല്‍ കമ്മീഷനര്‍ ഓഫീസ് വരെ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതി സൗഹൃദമായാണ്. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ മാറ്റങ്ങള്‍ എക്‌സൈസ് സേനയില്‍ നടപ്പാക്കും. സേനയുടെ അംഗബലം കൂട്ടുമെന്നും പറഞ്ഞു. എക്‌സൈസ് ഓഫീസുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി നിര്‍മിക്കുന്ന എക്‌സൈസ് ടവറിന്‍റെ ശിലാസ്ഥാപനവും മന്ത്രി നിര്വകഹിച്ചു.
ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡോ: പി. സുരേഷ് ബാബു, എക്‌സൈസ് കമ്മീഷനര്‍ ഋഷിരാജ് സിംഗ്, ഒളിമ്പ്യന്‍ എം. ഡി. വത്സമ്മ, ജില്ലാ സ്‌പോര്ട്‌സ് കൗണ്‌സിയല്‍ പ്രസിഡന്റ് ടി. എന്‍. കണ്ടമുത്തന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, എക്‌സൈസ് ഉദ്ധ്യോഗസ്ഥര്‍, സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
Discussion about this post