തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. ആശിഷ് പ്രസാദ്.എസ്, അനുശ്രീ.ബി, ഐ.ജെ.അമൃത ചന്ദ്രന്‍, കീര്‍ത്തന എസ്.ബി.നായര്‍, ജോസ്‌ന ജോസ് എന്നിവര്‍ ഫുള്‍ A+ നേടി ഉന്നതവിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ എല്ലാപേര്‍ക്കും 75 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചു.
1994 മുതല്‍ തുടര്‍ച്ചയായി നൂറുമേനി വിജയം നേടുന്ന സ്‌കൂളുകളുടെ പട്ടികയില്‍ ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠം മുന്‍നിരയിലാണ്.
Discussion about this post