തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി മേധാവിയുമായ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തു.സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ചതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
ജേക്കബ് തോമസിന്റെ പരാമര്‍ശം സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
കഴിഞ്ഞയാഴ്ച്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുളള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
ഓഖി ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നോ ആര്‍ക്കുമറിയില്ല.ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
1400 കോടിയുടെ സുനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയില്‍ അല്ല. ശരിയായ രീതിയില്‍ വിനിയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇപ്പോള്‍ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഒറ്റപ്പെടുത്തി നിശ്ശബ്ദരാക്കുന്നു.ഭരണ നിലവാരം ഇല്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.












