പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന പഴയപേര് വീണ്ടും കൊണ്ടുവരും. ഇതുസംബന്ധിച്ച തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലുണ്ടാകും. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതി കഴിഞ്ഞ മണ്ഡലകാലത്താണ് ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കി മാറ്റിയത്.
സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലവിലുണ്ട്. അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമേയുള്ളു. അതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമല്ല എന്ന നിലപാടിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു മുന്‍ ദേവസ്വം ഭരണസമിതി ക്ഷേത്രത്തിന്‍റെ പേര് മാറ്റിയത്.












