ന്യൂഡല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ അഴിമതിക്കാരെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. അനധികൃത ഖനനം തടയാന്‍ ഇരുമ്പയിരു കയറ്റു മതി നിരോധിക്കണെന്നും യെഡിയൂരപ്പ പറഞ്ഞു. ഖനന വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണം നേരിടുന്ന റെഡ്ഡി സഹോദരന്മാര്ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.അതേസമയം, അനധികൃത ഖനനവുമായി ബന്ധപ്പെട്ടു ലോകായുക്ത നടത്തുന്ന അന്വേഷണം തടസപ്പെടുത്തി കേസ് സിബിഐക്കു കൈമാറാനാവില്ലെന്ന് യെഡിയൂരപ്പ ഗവര്‍ണറെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങുമായി യെഡിയൂരപ്പ കൂടിക്കാഴ്ച നടത്തി.
Discussion about this post