കൊച്ചി: പെറ്റിക്കേസുള്‍പ്പെടെ ലഘുകേസുകളുടെ മിനിമം ക്വോട്ട തികയ്‌ക്കാന്‍പൊലീസ്‌കമ്മിഷണര്‍മാരും എസ്‌പി മാരും കീഴുദ്യോഗസ്‌ഥരെ നിര്‍ബന്ധിക്കുന്നത്‌അവസാനിപ്പിക്കണമെന്നു ഹൈക്കോടതി. പെറ്റിക്കേസിലും മറ്റുമുള്‍പ്പെട്ട പ്രതികള്‍കോടതിയില്‍നേരിട്ടു ഹാജരാകാന്‍നിര്‍ദ്ദേശിച്ചു നോട്ടീസ്‌നല്‍കാന്‍പൊലീസിന്‌അധികാരമില്ലെന്നും, കുറ്റപത്രം വിലയിരുത്തുന്ന കോടതിയാണു നോട്ടീസ്‌നല്‍കേണ്ടതെന്നും കോടതി വ്യക്‌തമാക്കി.
കേസിലുള്‍പ്പെടുന്ന പൊതുജനങ്ങളുടെയും വാഹനഉടമകളുടെയും ബുദ്ധിമുട്ടും അലോസരവും കണക്കാക്കാതെയാണു പലപ്പോഴും പൊലീസ്‌നടപടി.ഇന്ത്യന്‍ശിക്ഷാ നിയമത്തിലെയും മോട്ടോര്‍വാഹന നിയമത്തിലെയും മറ്റനുബന്ധ നിയമങ്ങളിലെയുംവ്യവസ്‌ഥകള്‍നിഷ്‌കളങ്കമായ നിയമലംഘനങ്ങളുടെ പേരില്‍ജനത്തെ ബുദ്ധിമുട്ടിക്കാനുള്ളതല്ല. മറിച്ച്, കൊടും കുറ്റവാളികളെ നിയമത്തിനു മുന്നില്‍എത്തിക്കാനുള്ളതാണ്.മോട്ടോര്‍വാഹന നിയമവുമായി ബന്ധപ്പെട്ടു ഗൗരവമേറിയ കുറ്റം ചെയ്‌തവര്‍പരിശോധനയില്ലാതെ രക്ഷപ്പെടുമ്പോള്‍ ചെറിയ ഇരകളെ ലക്ഷ്യമിടുന്ന പൊലീസ്‌നടപടി വിരോധാഭാസമാണ്. അന്വേഷണ റിപ്പോര്‍ട്ട്‌പരിശോധിക്കാതെ സമന്‍സ്‌അയയ്‌ക്കാന്‍കോടതിക്കു പോലും സാധ്യമല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.എറണാകുളം അഡീ. ചീഫ്‌ജുഡീഷ്യല്‍മജിസ്‌ട്രേട്ടു കോടതിയില്‍ഹാജരാകാന്‍പൊലീസ്‌നല്‍കിയ നോട്ടീസ്‌ചോദ്യം ചെയ്‌ത്‌മരട്‌നിരവത്ത്‌രമേശന്‍സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്‌റ്റിസ്‌വി. രാംകുമാറിന്റെ ഉത്തരവ്.
2010 ഫെബ്രുവരി 23 നു രാത്രി 10.20നു കടയടച്ചു വീട്ടിലേക്കു മടങ്ങിയ ഹര്‍ജിക്കാരന്‍മരട്‌ജംക്‌ഷനില്‍പനങ്ങാട്‌പൊലീസിന്റെ വാഹന പരിശോധന മറികടന്നു വീട്ടിലെത്തിയപ്പോള്‍പൊലീസ്‌പിന്നാലെ വീട്ടിലെത്തി ഒരു കൂട്ടം കേസുകള്‍ചുമത്തിയെന്നാണു പരാതി. അമിതവേഗത്തില്‍അശ്രദ്ധമായി മദ്യപിച്ചു വാഹനമോടിച്ചെന്നും പൊലീസ്‌കൈ കാണിച്ചിട്ടു നിര്‍ത്തിയില്ലെന്നുമൊക്കെയാണു കേസ്. താന്‍നിരപരാധിയാണെന്നു പറഞ്ഞിട്ടും കോടതിയില്‍ഹാജരാകാന്‍പറഞ്ഞ്‌പൊലീസ്‌നോട്ടീസ്‌നല്‍കി. പിന്നീട്, മദ്യപിച്ചുവെന്നു തെറ്റായി രേഖപ്പെടുത്തിയതാണെന്ന്‌എസ്‌ഐ മജിസ്‌ട്രേട്ട്‌കോടതിയില്‍റിപ്പോര്‍ട്ട്‌നല്‍കിയെന്നും ഹര്‍ജിക്കാരന്‍ബോധിപ്പിച്ചു.
മജിസ്‌ട്രേട്ടിന്റെ സൗകര്യാര്‍ഥം കോടതിയില്‍ഹാജരാകാന്‍സംഭവസ്‌ഥലത്തു വച്ചു തന്നെ പൊലീസ്‌കുറ്റവാളികള്‍ക്കു നോട്ടീസ്‌നല്‍കുന്ന രീതി വ്യാപകമായുണ്ടോ എന്നു കോടതി അത്ഭുതം പ്രകടിപ്പിച്ചു. തന്റെ അധികാരം കയ്യാളാന്‍പൊലീസിന്‌മജിസ്‌ട്രേട്ട്‌തന്നെ അനുമതി നല്‍കുകയാണോ? മേലുദ്യോഗസ്‌ഥന്‍നിശ്‌ചയിച്ചു നല്‍കുന്ന ക്വോട്ട തികയ്‌ക്കാനാണോ പൊലീസിന്റെ ശ്രമം?- കോടതി ചോദിച്ചു.എസ്‌ഐ യുടെ നിയമവിരുദ്ധമായ നോട്ടീസ്‌കണ്ടിട്ടും മജിസ്‌ട്രേട്ട്‌പ്രതികൂല പരാമര്‍ശം നടത്താത്തതു വിചിത്രമാണെന്നു ഹൈക്കോടതി പറഞ്ഞു.കോടതി വിശദീകരണം തേടിയപ്പോള്‍പ്രസക്‌തമല്ലാത്ത സര്‍ക്കുലറിന്റെ അടിസ്‌ഥാനത്തില്‍തന്റെ നടപടി ന്യായീകരിക്കാനാണ്‌എസ്‌ഐ ശ്രമിച്ചത്. സിജെഎം കോടതി കേസ്‌നിയമാനുസൃതം തീര്‍പ്പാക്കണം.ക്രിമിനല്‍നടപടിക്രമം 206(3) പ്രകാരം എല്ലാ ജുഡീഷ്യല്‍ഫസ്‌റ്റ്‌ക്ലാസ്‌മജിസ്‌ട്രേട്ട്‌കോടതികളിലെയും സ്‌പെഷല്‍സമന്‍സ്‌നടപടി പ്രകാരമുളള കേസുകള്‍തീര്‍പ്പാക്കാന്‍നിര്‍ദ്ദേശിച്ച്‌സര്‍ക്കാര്‍ഉത്തരവിറക്കുന്നത്‌അഭികാമ്യമാണ്. മോട്ടോര്‍വാഹന നിയമപ്രകാരമുളള കേസുകളും തീര്‍പ്പാക്കണം. തുടര്‍നടപടികള്‍ക്കായി ആഭ്യന്തര, ഗതാഗത വകുപ്പു സെക്രട്ടറിമാര്‍ക്കു വിധിപകര്‍പ്പ്‌എത്തിച്ചു നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post