ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരിയാണ് 31ന് ചുമതലയേല്‍ക്കുന്നത്. നിലവില്‍ കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി ജനറല്‍ മാനേജറും
ഓപ്പറേഷന്‍സ് വിഭാഗം മേധാവിയുമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ സുരക്ഷാ സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിലെ സേവനകാലത്ത്, സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
2015-ലെ ചെന്നൈ പ്രളയസമയത്ത് വിമാന ഓപ്പറേഷനുകള്‍ സുതാര്യമായി മുന്നോട്ട് നയിക്കുന്നതില്‍ നേതൃത്വം നല്‍കിയത് വലിയ അംഗീകാരം നേടി .2018ലെ കേരള പ്രളയകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്
യാത്രക്കാരുടെ സുഗമമായ യാത്രക്കുവേണ്ടി പ്രവര്‍ത്തിച്ചത്, അവരുടെ സംഘാടകശേഷിയും പ്രതിസന്ധിനിര്‍വഹണ കഴിവും തെളിയിക്കുന്നതായിരുന്നു. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിയായ ഭര്‍ത്താവ് അനില്‍ദേവ് ചലച്ചിത്ര സംവിധായകനും തിരുവനന്തപുരം ബാറിലെ സീനിയര്‍ അഭിഭാഷകനുമാണ്. ബിരുദ വിദ്യാര്‍ത്ഥികളായ അഭിരാമിയും അഭിഷേകുമാണ് മക്കള്‍.













