ആലപ്പുഴ: പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പ്രശ്‌നത്തിന് ഇതുവരെ പരിഹാരമായില്ലെന്നും തുടര്‍ നടപടികള്‍ യഥാസമയം അറിയിക്കുമെന്നും ബിനോയ് വിശ്വം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
അതേസമയം, മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐയുടെ മന്ത്രിമാര്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയില്ല.
ആലപ്പുഴ ഗസ്റ്റ്ഹൗസില്‍വച്ചായിരുന്നു ബിനോയ് വിശ്വവും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയത്.













