Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

രണ്ട് വര്‍ഷത്തിനകം 6 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍

* മൂന്ന് മാസത്തിനിടെ നല്‍കിയത് 54,769 കണക്ഷനുകള്‍

by Punnyabhumi Desk
Jul 17, 2019, 05:13 pm IST
in കേരളം

തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനകം ആറ് ലക്ഷം ഗാര്‍ഹിക ഉടമകള്‍ക്ക് പുതുതായി കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാന്‍ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ കേരള ജലഅതോറിട്ടിയുടെ ത്രൈമാസ അവലോകന യോഗത്തിലാണ് തീരുമാനം.

ഓരോ വര്‍ഷവും മൂന്ന് ലക്ഷം കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 22 ലക്ഷം ഗാര്‍ഹിക കണക്ഷനുകളാണ് ജല അതോറിട്ടി നല്‍കിയിട്ടുള്ളത്. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ 54,769 കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. 51,102 ഗാര്‍ഹിക കണക്ഷനുകളും 3,016 ഗാര്‍ഹികേതര കണക്ഷനുകളുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നല്‍കിയത്. 30 വ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ കാലയളവില്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്.

അടുത്ത 10 മാസംകൊണ്ട് സിഎംഡിആര്‍എഫ് ഫണ്ട് ഉപയോഗിച്ച് 55,000 കണക്ഷനുകള്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഇത് പൂര്‍ണമായും സൗജന്യമായാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. ഓരോ കണക്ഷനും 15,000 രൂപയുടെ ചെലവ് വരുമെന്ന് കണക്കാക്കുന്നു. ജലഅതോറിട്ടി അസിസ്റ്റന്റ് എന്‍ജിനീയര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയാകും ഓരോ പ്രദേശത്തേയും ഗുണഭോക്താക്കളെ കണ്ടെത്തുക. വെള്ളപ്പൊക്ക ബാധിതമായി പ്രഖ്യാപിക്കപ്പെട്ട ഏഴ് ജില്ലകള്‍ക്കാണ് ഇതില്‍ പ്രഥമ പരിഗണന.
ആറ് ലക്ഷം പുതിയ കണക്ഷന്‍ നല്‍കുമ്പോള്‍ കുടിവെള്ളം ലോറികളില്‍ എത്തിക്കേണ്ടിവരുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് യോഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കുടിവെള്ളം ലഭ്യമാക്കേണ്ട പ്രദേശങ്ങളുടെ കണക്കെടുക്കും. ഇവിടങ്ങളില്‍ 50 ശതമാനം ഫണ്ട് ജലഅതോറിട്ടി വഹിക്കും. ബാക്കി തുക പഞ്ചായത്ത് ഫണ്ട്, എംഎല്‍എ ഫണ്ട്, എംപി. ഫണ്ട് തുടങ്ങിയവയില്‍നിന്നും ലഭ്യമാക്കണം. കൂടുതല്‍ ആവശ്യമുള്ള പ്രദേശങ്ങള്‍ക്കാവും മുന്‍ഗണന.
ജലഅതോറിട്ടിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികളും യോഗം ചര്‍ച്ച ചെയ്തു. 25.4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ഇപ്പോള്‍ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഏഴ് ഏക്കര്‍ അതോറിട്ടിക്ക് കീഴിലുള്ളതാണ്. 36 ഏക്കര്‍ ഇറിഗേഷന്‍ വകുപ്പില്‍നിന്നും ഏറ്റെടുക്കേണ്ടതുണ്ട്. ജലഅതോറിട്ടി സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പര്യാപ്തമായ നടപടികള്‍ ഉണ്ടാവണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഓരോ ഡിവിഷനുകളും സ്വയം പര്യാപ്തമാകുന്നതിന് കൂടുതല്‍ പദ്ധതികള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
1000 കോടിയുടെ പദ്ധതി നിര്‍വഹണം നടപ്പ്വര്‍ഷംതന്നെ കിഫ്ബി മുഖേന പൂര്‍ത്തിയാക്കും. ആകെ 1257.10 കോടി ചെലവ് വരുന്ന 23 പദ്ധതികള്‍ക്കാണ് കിഫ്ബി 2016-17 ല്‍ അംഗീകാരം നല്‍കിയത്. ഇതില്‍ 22 പദ്ധതികളും ടെന്‍ഡര്‍ നടപടികളില്‍ എത്തിക്കഴിഞ്ഞു. അതില്‍ 12 എണ്ണത്തിന്റെ നിര്‍മാണം 80 ശതമാനം പിന്നിട്ടു. ഇതില്‍ ആറെണ്ണം പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്.

സോഫ്‌ട്വെയര്‍ സംവിധാനം നടപ്പാക്കി ജല അതോറിട്ടിയുടെ പ്രവര്‍ത്തനവും കാര്യക്ഷമതയും ഉറപ്പുവരുത്തും. ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കും. എല്ലാ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെയും പരിധിക്ക് കീഴിലുള്ള പ്രദേശത്ത് ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകളുടെ കണക്ക് തയ്യാറാക്കും. പൊട്ടിയ പൈപ്പ് പരിഹരിച്ച സമയവേഗതയും പൈപ്പ് പൊട്ടലിന്റെ എണ്ണക്കുറവുമെല്ലാം അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തനമികവ് കണക്കാക്കുന്നതിന്റെ ഭാഗമാക്കും. മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് വകുപ്പുതല പ്രോത്സാഹനം നല്‍കുന്നതും പരിഗണനയിലുണ്ട്.

ജലവിഭവ മന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജല അതോറിട്ടി എംഡി. ഡോ. എ. കൗശിഗന്‍, ടെക്‌നിക്കല്‍ മെമ്പര്‍ ടി. രവീന്ദ്രന്‍, ചീഫ് എന്‍ജിനീയര്‍ (പ്രൊജക്ട്), എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ (പ്ലാനിംഗ്), മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies