Friday, May 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യും: റവന്യൂമന്ത്രി

by Punnyabhumi Desk
Jul 17, 2019, 05:31 pm IST
in കേരളം

* ഡിസംബറിനുള്ളില്‍ 50,000 പട്ടയം വിതരണം ചെയ്യും
* പാട്ടകുടിശ്ശിക അടയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയവിതരണം ഊര്‍ജിതമാക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. തിരുവന്തപുരത്ത് ഐ. എല്‍. ഡി. എമ്മില്‍ ജില്ലാകളക്ടര്‍മാരുടേയും റവന്യു ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ഡിസംബറിനുള്ളില്‍ 50,000 പേര്‍ക്ക് പട്ടയം നല്‍കും. അടുത്ത മേയ് മാസത്തിനുള്ളില്‍ ബാക്കിയുള്ളവ വിതരണം ചെയ്യും. സംയുക്ത പരിശോധന കഴിഞ്ഞ് അനുവദിച്ചു കിട്ടിയ 28588 ഹെക്ടറില്‍ 17113 ഹെക്ടര്‍ ഭൂമി വിതരണം ചെയ്തു. 11473 ഹെക്ടറിന്റെ പട്ടയമാണ് ഇനി വിതരണം ചെയ്യേണ്ടത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും പട്ടയം വിതരണം ചെയ്യുന്നത്. ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിലവിലുള്ള കേസുകളില്‍ ഉടന്‍ പരിഹാരം കാണും. കേസുകള്‍ തീര്‍പ്പാക്കുന്നതിന് വടക്കന്‍ ജില്ലകളില്‍ ആറ് സ്പെഷ്യല്‍ ട്രൈബ്യൂണലുകള്‍ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുപ്പതിനായിരത്തില്‍പരം ഹെക്ടര്‍ ഭൂമി വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ക്കും പാട്ടവ്യവസ്ഥയില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവരില്‍ നിന്നും കുടിശ്ശിക അടയ്ക്കാത്തവരില്‍ നിന്നും ഭൂമി തിരിച്ചു പിടിക്കും. 1155 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ട്. 697 പേരാണ് പാട്ടക്കുടിശ്ശിക വരുത്തിയിട്ടുള്ളത്. പുതുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനവസരം നല്‍കും. പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകും. ഡിജിറ്റലൈസേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. റവന്യൂ വിജിലന്‍സിന്റേയും ഇന്റേണല്‍ ഇന്‍സ്‌പെക്ഷന്‍ വിങ്ങിന്റേയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

റവന്യുവകുപ്പില്‍ അടുത്ത ഒരു വര്‍ഷം മുന്‍ഗണന നല്‍കി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍മാരുമായി മന്ത്രി ചര്‍ച്ച ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സി. എ. ലത, ഐ. എല്‍. ഡി. എം. ഡയറക്ടര്‍ പി. ജി. തോമസ്, കളക്ടര്‍മാര്‍, സബ്കളക്ടര്‍മാര്‍, ആര്‍. ഡി. ഒമാര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies