Tuesday, October 28, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പരീക്ഷാ സംവിധാനം ആധുനീകരിക്കും: മന്ത്രി കെ.ടി. ജലീല്‍

by Punnyabhumi Desk
Aug 2, 2019, 05:00 pm IST
in കേരളം

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നിന്ന് കോളേജുകള്‍ക്ക് നല്‍കുന്ന ഉത്തരകടലാസ്സുകളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനുളള സോഫ്റ്റ്വെയര്‍ അടിയന്തിരമായി വികസിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളിലെ പി.വി.സി, പരീക്ഷാ ചുമതലയുളള സിന്‍ഡിക്കേറ്റ് മെമ്പര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം മുഖേന ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. കുറ്റമറ്റ പരീക്ഷാസംവിധാനം വികസിപ്പിക്കുന്നതിലും പരീക്ഷാഫലം യഥാസമയം പ്രസിദ്ധീകരിക്കുന്നതിലും കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ നടത്തിയ മുന്നേറ്റങ്ങളെ മന്ത്രി പ്രശംസിച്ചു.

എല്ലാ സര്‍വകലാശാലകളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ക്ലാസുകള്‍ വളരെ നേരത്തെ ആരംഭിച്ചു. അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ഒന്നാം സെമസ്റ്റര്‍ യു.ജി., പി.ജി. ക്ലാസുകള്‍ ആരംഭിക്കും. സര്‍വകലാശാലകള്‍ ഇതിനനുസൃതമായി അക്കാഡമിക് കലണ്ടര്‍ തയ്യാറാക്കണം. വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുളള നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടു.
പരീക്ഷാ വിജ്ഞാപനം ചെയ്യുമ്പോള്‍ തന്നെ ഓരോ വിഷയവും പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകരുടെയും ലിസ്റ്റ് സര്‍വകലാശാലകള്‍ തയ്യാറാക്കണം. സഹകരിക്കാത്ത കോളേജുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പരീക്ഷാ ചുമതലകളില്‍ കൃത്യവിലോപം നടത്തുന്ന അധ്യാപകരുടെ വിവരങ്ങള്‍ സര്‍വകലാശാലകള്‍ യഥാസമയം സര്‍ക്കാരിനെ അറിയിക്കണം. ഇവരുടെ ശമ്പളം തടയുന്നതുള്‍പ്പെടെയുളള ശിക്ഷാനടപടികള്‍ കൈക്കൊള്ളും.
എക്സാമിനേഷന്‍ മാന്വല്‍ കാലോചിതമായി പരിഷ്‌കരിക്കണം. വരും വര്‍ഷങ്ങളില്‍ മുന്‍കൂര്‍ നിശ്ചയിക്കുന്ന തീയതികളില്‍ തന്നെ റീവാല്യുവേഷന്‍ ഉള്‍പ്പെടെയുളള എല്ലാ പരീക്ഷാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കും. ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ സെപ്തംബര്‍ 30നും മുമ്പ് നാഷണല്‍ അക്കാഡമിക് ഡെപ്പോസിറ്ററിയില്‍ അപ്ലോഡ് ചെയ്യും. സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമായും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതിന് ഇതുവഴി സാധിക്കും.

യു.ജി. പരീക്ഷകളെ പോലെ പി.ജി.പരീക്ഷാ നടപടികളും ഈ വര്‍ഷം മുതല്‍ നിശ്ചിത സമയപരിധിക്കുളളില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ചോദ്യ പേപ്പറുകള്‍ തയ്യാറാക്കുന്നതിലും, കൈകാര്യം ചെയ്യുന്നതിലും, വിതരണം ചെയ്യുന്നതിലും, കൂടുതല്‍ പ്രൊഫഷണലായ സമീപനം സര്‍വകലാശാലകള്‍ സ്വീകരിക്കും. പരീക്ഷയും മൂല്യനിര്‍ണ്ണയവും ഓണ്‍ലൈനായി നടത്തുന്നതിനുളള സാധ്യതകള്‍ അടിയന്തിരമായി പിരശോധിക്കുകയും വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടുന്ന എല്ലാ സേവനങ്ങളും ആഗസ്റ്റ് 30നു മമ്പ് ഇ-ഗവേണന്‍സ് സംവിധാനത്തില്‍ ലഭ്യമാക്കുകയും ചെയ്യണമെന്ന് യോഗം തീരുമാനിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന എ.ഷാജഹാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

കേരളം

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

കേരളം

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

Discussion about this post

പുതിയ വാർത്തകൾ

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ഒരാള്‍ മരിച്ചു

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

തിരുവനന്തപുരം സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies