ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലായുണ്ടാകുന്ന കനത്ത മഴയില്‍ ജില്ലയില്‍ പ്രാഥമിക കണക്കെടുക്ക് പ്രകാരം 37 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചു. 13 പാടങ്ങളില്‍ മടവീഴ്ച ഉണ്ടായിട്ടുണ്ട്.
കരുവാറ്റ വാഴാങ്കേരി പുളിയമ്പങ്കേരിയില്‍ 66 ഹെക്ടറും ചെറുതന കോഴിക്കുഴിയില്‍ 13.4 ഹെക്ടറും മടയനാരിയില്‍ 67.3 ഹെക്ടറും വീയ്യപുരം അച്ചനാരി പുത്തന്‍കേരിയില്‍ 110 ഹെക്ടറും മണ്ണഞ്ചേരി തെക്കേക്കരിയില്‍ 14 ഹെക്ടറും പുളിങ്കുന്ന് വടക്കേക്കരി മാടത്താണിക്കരിയില്‍ 152 ഹെക്ടറും തകഴി വേഴപ്ര പടിഞ്ഞാറ് 3 ഹെക്ടറും ചെത്തിക്കളത്ത് 6 ഹെക്ടറും കൈനകരി കനകാശ്ശേരിയില്‍ 48 ഹെക്ടറും ആറുപങ്കില്‍ 192.8 ഹെക്ടറും ചമ്പക്കുളം കട്ടക്കുഴിയില്‍ 3.8 ഹെക്ടറും മൂലേപ്പള്ളിക്കാട് 63 ഹെക്ടറും എടത്വ പുത്തന്‍വരമ്പിനകത്ത് 156.8 ഹെക്ടറും നെല്‍കൃഷി നശിച്ചിട്ടുണ്ട്. ആകെ 896.1 ഹെക്ടര്‍ നെല്‍കൃഷിയാണ് മട വീഴ്ച മൂലം നശിച്ചത്. വിതച്ചിട്ട് 90 ദിവസത്തില്‍ താഴെ പ്രായമായ നിലങ്ങളാണ് മടവീഴ്ച മൂലം വെള്ളത്തിനടിയിലായത്.
28ഓളം പാടശേഖരങ്ങളില്‍ പുറം ബണ്ട് കരകവിഞ്ഞൊഴുകി പാടശേഖരങ്ങള്‍ മുങ്ങി കിടക്കുന്ന അവസ്ഥയിലാണ്.













