പത്തനംതിട്ട: എ.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയാണ് സുധീര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി എം.എസ്. പരമേശ്വരന് നമ്പൂതിരിയെയും തെരഞ്ഞെടുത്തു. എറണാകുളം പുളിയനം സ്വദേശിയാണ് അദ്ദേഹം. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്കുള്ള അന്തിമപട്ടികയില്‍ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. പന്തളം കൊട്ടാരത്തിലെ കുട്ടി മാധവ് കെ.വര്‍മയാണ് നറുക്കെടുത്തത്.
ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ക്ക് തന്ത്രിയും നിലവിലെ മേല്‍ശാന്തിമാരും ചേര്‍ന്ന് ഒരു മാസം പരിശീലനം നല്‍കും. നേരത്തെ താഴ്മണ്‍ മഠത്തില്‍ വച്ച് ശാന്തിമാര്‍ക്ക് പരിശീലനം നല്കുന്ന പതിവുണ്ടായിരുന്നു. തുലാം ഒന്നു മുതലായിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും.
Discussion about this post