കല്‍പ്പറ്റ: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. 21 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് വയനാട് കവളപ്പാറയില്‍ തെരച്ചില്‍ നടത്തുന്നത്.
പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കവളപ്പാറയില്‍ ഇപ്പോള്‍ തെരച്ചില്‍. മഴ മാറി നില്‍ക്കുന്നതും തെരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്.













