തിരുവനന്തപുരം: സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. നിലവില്‍ സംസ്ഥാനത്ത് ഉരുള്‍പ്പൊട്ടല്‍ മുന്‍കരുതല്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നത്.
കനത്ത പ്രളയവുംം ഉരുള്‍പൊട്ടലും ഉണ്ടായിരുന്ന സമയത്ത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചിരുന്നത്.
അതേസമയം, പ്രാദേശികമായി കളക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും.
Discussion about this post