കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് നഗരസഭ. ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ഉടമകള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഫ്ളാറ്റുകള്‍ പൊളിക്കരുതെന്നാവശ്യപ്പെടുന്ന പ്രമേയം കൗണ്‍സില്‍ പാസാക്കി. ചെയ ര്‍പേഴ്‌സണ്‍ ടി.എച്ച്. നദീറയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കെട്ടിടങ്ങള്‍ പൊളിച്ചുകളയുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികള്‍, ഇതിനാവ ശ്യമായ സാങ്കേതിക, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചചെയ്തു. ഇതിനിടെ ഫ്ളാറ്റ് ഉടമകള്‍ പ്രതിഷേധവുമായി നഗരസഭയ്ക്കു മുന്നിലെത്തി. എന്നാല്‍ ഇവരെ അകത്തുകടത്തിയില്ല. ഇതേത്തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ പ്രതിഷേധിച്ച് ഉടമകള്‍ തിരുവോണ ദിവസം നിരാഹാരമിരിക്കും. ഫ്‌ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ ഇന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സ മുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം അപേക്ഷ സമര്‍പ്പിക്കണം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20നു മുമ്പ് പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ആറിനാണ് ചീഫ് ജ സ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അന്ത്യശാസനം നല്‍കിയത്.













