തൃശ്ശൂര്‍: തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ എക്സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, അനൂപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ നിധിന് മാധവ് എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സസ്പെന്‍ഷനിലായിരുന്നു. കേസില്‍ ഉള്‍പ്പെട്ട സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.എം സ്മിബിന്, എം.ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി. ബി ശ്രീജിത്ത് എന്നിവര്‍ ഒളിവിലാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രഞ്ജിത്തിന്റെ ശരീരത്തില്‍ 12ലേറെ ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു.
Discussion about this post