Monday, August 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളം കൃഷിയിലേക്ക് തിരിച്ചുവരാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു: മന്ത്രി വി.എസ് സുനില്‍കുമാര്‍

by Punnyabhumi Desk
Nov 29, 2019, 04:28 pm IST
in കേരളം

പത്തനംതിട്ട: കേരളത്തിന്റെ ജീവിതക്രമത്തില്‍ നിന്ന് ഒരു ഘട്ടത്തില്‍ മാറിപ്പോയ കൃഷിയെ തിരിച്ചുകൊണ്ടു വരാന്‍ ഇപ്പോള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്ന് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കുന്നന്താനത്തിനെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹരിത സമൃദ്ധി വാര്‍ഡായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം കുന്നന്താനത്തിനെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ തരിശുരഹിത ഗ്രാമപഞ്ചായത്തായും മന്ത്രി പ്രഖ്യാപിച്ചു.

അടിസ്ഥാനപരമായ വികസനം എന്നത് വരുംതലമുറയെ ലക്ഷ്യം വച്ച് നടത്തുന്ന കൃഷി, ജല, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ്. ഈ വികസനമാണ് കൃഷിവകുപ്പും ഹരിത കേരള മിഷനും ചേര്‍ന്ന് കുന്നന്താനത്ത് നടപ്പാക്കിയത്. ഏഴ് ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ച കേരളം ഇന്ന് 12 ടണ്‍ പച്ചക്കറി ഉദ്പാദിപ്പിക്കുന്നു. ഇത് 16 ടണ്‍ എത്തിയാല്‍ കേരളം പച്ചക്കറി കൃഷിയില്‍ സമ്പൂര്‍ണ്ണ സ്വയം പര്യാപ്തത കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

മാത്യു ടി.തോമസ് എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌ക്കാരം സമര്‍പ്പിക്കുകയും ചെയ്തു. കുന്നന്താനം കൃഷി ഓഫീസര്‍ പ്രീജാ പ്രേം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ം ജില്ലാ പഞ്ചായത്ത് അംഗം എസ്.വി സുബിന്‍ ഡോക്യുമെന്ററി സി.ഡി പ്രകാശനം ചെയ്തു.

ഹരിതകേരളം മിഷന്റെ ചലഞ്ച് 2020 ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് കുന്നന്താനത്തിനെ തരിശുരഹിതമാക്കുവാന്‍ തീരുമാനിച്ചത്. കൃഷിയോഗ്യമായ എല്ലാ ഭൂമിയിലും കൃഷി ചെയ്യുക എന്നതാണ് തരിശ് രഹിത പഞ്ചായത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് തരിശ് രഹിത പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ 40 ഏക്കര്‍ തരിശ് ഭൂമി കൃഷിയോഗ്യമാക്കിയാണ് തരിശ് രഹിത കുന്നന്താനം യാഥാര്‍ഥ്യമായത്.

പഞ്ചായത്തിലെ 15 വാര്‍ഡുകളിലെ എല്ലാ വീടുകളിലും കൃഷി നടത്തിയാണ് സമ്പൂര്‍ണ്ണ ഹരിത സമൃദ്ധി വാര്‍ഡ് എന്ന നേട്ടം കുന്നന്താനം കൈവരിച്ചത്. ഇതിനായി കൃഷി വകുപ്പില്‍ നിന്നും സൗജന്യമായി തൈകളുടെ വിതരണവും നടത്തിയിരുന്നു. ഓരോ കുടുംബശ്രീ കൂട്ടായ്മകളും കുറഞ്ഞത് 20 സെന്റ് ഭൂമിയിലും തൊഴിലുറപ്പ് പദ്ധതി വഴി ഓരോ വാര്‍ഡിലും 50 സെന്റ് ഭൂമിയിലും കൃഷി ഇറക്കി. വിവിധ ഇനം ജൈവ പച്ചക്കറികള്‍ക്ക് പുറമേ കപ്പ, വാഴ, ചേന, ചേമ്പ് എന്നിവയും കൃഷിക്കായി ഉപയോഗിച്ചു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം ഷിനി കെ. പിള്ള, പത്തനംതിട്ട ഡി.ഡി.പി:എസ്.സൈമ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീല പണിക്കര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, കുടുംബശ്രീ മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ വിധു.കെ, മല്ലപ്പള്ളി കൃഷി അസി.ഡയറക്ടര്‍ സിബി ടി നീണ്ടിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies