ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ 2018ലെ വിധി അന്തിമമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശബരിമല പ്രവേശത്തിനായി സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ നിര്‍ണായകമായ ഇക്കാര്യം വ്യക്തമാക്കിയത്.
വിധി പരിശോധിക്കുന്നതിന് വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്ന് അദ്ദേഹം നിരീഷിച്ചു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശാല ബെഞ്ചിന് വിട്ടതല്ലേയെന്നു ചോദിച്ച അദ്ദേഹം ഒരോരുത്തരുടെയും ഹര്‍ജി ഒരോ ദിവസവും കേള്‍ക്കാനാവില്ലെന്നും, രഹ്ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഇതും പരിഗണിക്കാമെന്നും വ്യക്തമാക്കി.
ബിന്ദുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗാണ് ഹാജരായത്.













