തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം സംഗീതജ്ഞന്‍ ഇളയരാജയ്ക്ക്. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
ജനുവരി 15 ന് രാവിലെ ഒന്‍പതിന് ശബരിമല സന്നിധാനത്ത് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ പുരസ്‌കാരം സമ്മാനിക്കും.













