Saturday, August 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഷൂട്ടിംഗ് രംഗത്ത് കേരളത്തിനും ഇന്ത്യയ്ക്കുമുള്ളത് മികച്ച സാധ്യതകള്‍ -മന്ത്രി ഇ.പി. ജയരാജന്‍

by Punnyabhumi Desk
Feb 4, 2020, 04:56 pm IST
in കേരളം

തിരുവനന്തപുരം: ഷൂട്ടിംഗ് രംഗത്ത് കേരളത്തിനും ഇന്ത്യയ്ക്കുമുള്ളത് മികച്ച സാധ്യതകളാണെന്ന് വ്യവസായ, കായിക യുവജനകാര്യ മന്ത്രി ഇ.പി. ജയരാജന്‍. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ കേരള ഷൂട്ടിംഗ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക കായികവേദികളില്‍ രാജ്യത്തിന് തിളങ്ങാനാവുന്ന ഇനമാണ് ഷൂട്ടിംഗ്. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള മത്സരവേദികള്‍ ലക്ഷ്യമാക്കി ലോകോത്തര പരിശീലനം നല്‍കാന്‍ ഷൂട്ടിംഗ് അക്കാദമിയില്‍ സൗകര്യങ്ങളുണ്ട്. മുമ്പ് ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള കായികവിനോദങ്ങള്‍ സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കും ഈ കായികമേഖലയിലേക്ക് കടന്നുവരാന്‍ ഷൂട്ടിംഗ് അക്കാദമി സഹായിക്കും. ന്യൂ ജനറേഷന്‍ ഇപ്പോള്‍ ഏറെ താത്പര്യമെടുക്കുന്ന മേഖലയാണിത്. യുവാക്കളില്‍ കൂടുതല്‍ ആത്മവിശ്വാസവും കഴിവും ഉയര്‍ത്തിയെടുക്കാനും മനസും ശക്തിയും കേന്ദ്രീകരിച്ച് ഏകാഗ്രത വളര്‍ത്താനും ഈ കായികവിനോദം സഹായിക്കും.

കായികരംഗത്തിന്റെ വികസനത്തിന് കേരള സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നത്. 1000 കോടി രൂപയാണ് കായികരംഗത്ത് വിനിയോഗിക്കുന്നത്. 44 ആധുനിക മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയങ്ങളാണ് കേരളമുടനീളം നിര്‍മിക്കുന്നത്. ഇതില്‍ 23 എണ്ണം പൂര്‍ത്തീകരിച്ചു. 33 നീന്തല്‍ക്കുളങ്ങള്‍ നിര്‍മാണത്തിലാണ്. മറ്റനേകം സൗകര്യങ്ങളാണ് കായികരംഗത്ത് ഒരുക്കിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ സജ്ജമാക്കിയിട്ടുള്ള ഷൂട്ടിംഗ് അക്കാദമിയില്‍ അന്തര്‍ദേശീയ മത്സരങ്ങളായ ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ആധുനിക ഹൈബ്രിഡ് ഇലക്ട്രോണിക് ടാര്‍ജറ്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 3875 ചതുരശ്രമീറ്റര്‍ കെട്ടിടവും 5252 ചതുരശ്രമീറ്റര്‍ ഷൂട്ടിംഗ് ഏര്യയും ഉള്ള ഈ റേഞ്ചില്‍ 10 മീറ്റര്‍ റേഞ്ചില്‍ 60 പേര്‍ക്കും 20 മീറ്റര്‍, 50 മീറ്റര്‍ റേഞ്ചുകളില്‍ 40 പേര്‍ക്കും ഒരേ സമയം പരിശീലനം നടത്താം. 3.5 ഏക്കര്‍ സ്ഥലത്താണ് ഷൂട്ടിംഗ് റേഞ്ച് നിര്‍മിച്ചിട്ടുള്ളത്. ചെറിയപ്രായം മുതല്‍ കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കാന്‍ അക്കാദമി സഹായകമാകും. അക്കാദമിയില്‍ പ്രവേശനം ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി 10 വയസ്സാണ്. ഒരു ബാച്ചില്‍ 90 പേര്‍ക്ക് പ്രവേശനം നല്‍കും.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies