കൊല്ലം: കൊല്ലത്തുനിന്നും 2,500 കിലോ പഴയ മത്സ്യങ്ങള്‍ പിടികൂടി. പരന്പരാഗത മത്സ്യബന്ധനത്തിന്റെ മറവില്‍ വില്‍ക്കാനെത്തിച്ച മത്സ്യമാണ് പിടികൂടിയത്. വൈപ്പിനില്‍നിന്നും നീണ്ടകരയിലെത്തിച്ച് മത്സ്യം ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറുന്നതിടെയാണ് പിടികൂടിയത്. ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങള്‍. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങള്‍ നശിപ്പിച്ചു.













