തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് പാഡി സ്വദേശി സമീര്‍ ബിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ്കുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോവിഡ് ബാധയെന്ന പേരില്‍ ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മാര്‍ച്ച് 31 രാത്രി മുതലാണ് ഇയാള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയതെന്നും പോലീസ് അറിയിച്ചു.













